എ കെ ജെ അയ്യര്‍|
Last Modified ശനി, 4 ജൂണ്‍ 2022 (14:42 IST)
കുന്നത്തൂർ: പ്രായപൂർത്തി ആകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശിയാണ് അറസ്റ്റിലായത്. ഇയാൾ കുന്നത്തൂരിലെ വാടക വീട്ടിൽ രണ്ടു സ്ത്രീകൾക്കും അവരുടെ മൂന്നു പെണ്മക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിൽ ഉള്ള മകളെയാണ് പീഡിപ്പിച്ചത്. ഇതിനൊപ്പം മറ്റു പെൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചിരുന്നു എന്നാണു സൂചന. പതിനേഴു വയസുള്ള പെൺകുട്ടി കഴിഞ്ഞ മാസം പോലീസിൽ വിവരം അറിയിച്ചാതോടെയാണ് പീഡന വിവരം പുറത്തായത്.
2018 ഓഗസ്റ്റിനും 2021 ഡിസംബറിനും ഇടയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ശാസ്‌താംകോട്ട എസ്.എച്.ഓ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പ്രതി ഇപ്പോൾ റിമാൻഡിലാണ്.