പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 6 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (17:30 IST)
തിരുവനന്തപുരം: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോയ പതിനാറുകാരിയായ പെണ്കുകട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി ആറ് വർഷത്തെ കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കേശവദാസപുരം സ്വദേശി ആരോൺ ലാൽ വിൻസന്റ് എന്ന 32 കാരനെയാണ് അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.

2017 ഒക്ടോബർ 21 ഉച്ചയ്ക്കാണ് ഇടപ്പഴിഞ്ഞിയിൽ വന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വന്ന കുട്ടിയെ തൊട്ടു പിന്നാലെ ബൈക്കിൽ വന്ന പ്രതി കടന്നു പിടിച്ചു പീഡിപ്പിച്ചു എന്നാണു കേസ്. നഷ്ടപരിഹാര തുക പെൺകുട്ടിക്ക് നൽകണമെന്നാണ് വിധി. എന്നാൽ കേസ് വിധിയിലെ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :