എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 1 ജനുവരി 2021 (11:45 IST)
ചെങ്ങന്നൂര്‍: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ പോലീസ് അറസ്‌റ് ചെയ്തു. ചെങ്ങന്നൂര്‍ ആല
പെണ്ണൂക്കര തെക്ക് വേടരാത്ത കോളനി നിവാസി രഞ്ജിത്ത് ഭവനത്തില്‍ രാമചന്ദ്രന്‍ എന്ന 60 കാരണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഇരുപത്താറാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോക്‌സോ നിയമ പ്രകാരമാണ് കഴിഞ്ഞ ദിവസം അറസ്‌റ് ചെയ്തത്. എസ് ഐ എസ്.വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പെണ്ണൂക്കരയില്‍ നിന്ന് അറസ്‌റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ ഇതിനു മുമ്പും ഉടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.