സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (20:30 IST)
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം (29), അയൂബ് ഖാൻ (27) എന്നിവരാണ് പോലീസ് പിടിയിലായത്.
മറ്റൊരു കേസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിദ്യാർത്ഥിനി മൊഴി നൽകവെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്നാണ് പോക്സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ശംഖുമുഖം എ.എസ്.ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.