എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 13 ജൂലൈ 2022 (09:45 IST)
കൊല്ലം : പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പിന്നീട് നയത്തിൽ ഗർഭഛിദ്രം നടത്തിക്കുകയും ചെയ്ത ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. അഞ്ചാലുംമൂട്
കൊറ്റങ്കര മാമൂട് മഞ്ജു ഭവനിൽ അനന്തു നായർ എന്ന 22 കാരനാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ പെരിനാട് ഇടവട്ടം ചൂഴംച്ചിറ വയലിൽ ഫാത്തിമ മൻസിലിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഏകദേശം ഏഴുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിനും രണ്ടാനമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന പതിനാറുകാരിയെ സ്നേഹം നടിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. എന്നാൽ കുട്ടി ഗര്ഭിണിയായതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ രണ്ടാം മാസത്തിൽ തന്നെ ഗർഭഛിദ്രം നടത്തി. തുടർന്ന് ഈ വിവരം പുറത്തറിയിക്കരുതെന്നു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കുട്ടി മാതാവിനൊപ്പം താമസിക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തായത്. പരാതിയെ തുടർന്ന് അഞ്ചാലുംമൂട്ട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ 2019 ൽ കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു കേസിലും സമാനമായ കുറ്റത്തിന് പ്രതിയായിരുന്നു. ആണ് അനന്തുവിനു പത്തൊമ്പതു വയസു മാത്രമായിരുന്നു പ്രായം.
എന്നാൽ കേസിലെ റിമാൻഡ് കാലയളവിൽ പിന്നീട് ഈ പെൺകുട്ടിയെ വിവാഹം ചെയ്തു. ഇപ്പോഴത്തെ കേസിൽ ഗർഭഛിദ്രം നടത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവരും പ്രതികളാകും എന്നാണു സൂചന.