പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 1 നവം‌ബര്‍ 2020 (11:55 IST)
അഞ്ചല്‍: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. അറയ്ക്കല്‍ തേവാരത്തോട്ടം സ്വദേശി മനു എന്ന ഇരുപതുകാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണ് എന്ന വിവരം അരിഞ്ഞത്.

തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :