എ കെ ജെ അയ്യര്‍|
Last Modified ശനി, 17 ജൂലൈ 2021 (13:23 IST)
തിരുവനന്തപുരം: വീട്ടുജോലിക്ക് വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 70 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനയറയിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസ്
ആണ് പേട്ട പോലീസിന്റെ പിടിയിലായത്.
ക്‌ളീനിംഗ് ജോലിക്ക് എന്ന് പറഞ്ഞു യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി ഫ്ളാറ്റില്‍ കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
പേട്ട എസ്.എച്ച്.ഒ ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.