പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 35 കാരന് 60 വർഷം കഠിനതടവ്
എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (16:11 IST)
പത്തനംതിട്ട: പതിനഞ്ചുകാരിയെ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 35 കാരന് 60 വർഷം കഠിനതടവ് വിധിച്ചു. അച്ചൻകോവിൽ ഗിരിജൻ കോളനി നിവാസി രാജീവ് (സുനിൽ) നീയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി വിവിധ വകുപ്പുകൾ പ്രകാരം അറുപതു വർഷം കഠിന തടവിനു വിധിച്ചത്.
തടവിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. 2015 ൽ അച്ചന്കോവിലിൽ നിന്ന് കോന്നിയിലെത്തിയ രാജീവ് കൊക്കാത്തോട്ടിലുള്ള വീട്ടിൽ താമസിച്ചിരുന്ന ദിവസങ്ങളിലാണ് കുട്ടിയെ പീഡിപ്പിച്ചത്.
അസഹനീയമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായതും പ്രതിയെ പിടികൂടിയതും.