കൈവെട്ട് കേസ്: വിധിപറയുന്നത് മാറ്റിവച്ചു, കോടതിക്ക് കൂടുതല്‍ വിശദീകരണം വേണം

കൊച്ചി| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (12:26 IST)
തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഇന്ന് വിധിയുണ്ടാകില്ല. കേസിലെ വിധി പറയുന്നത് മാറ്റിവെച്ചു. പ്രതികളില്‍ നിന്നും കൂടുതല്‍ വിശദീകരണം വേണമെന്ന് എന്‍ഐഎ കോടതി ജഡ്ജി പി ശശിധരന്‍ പറഞ്ഞു. വിധി പ്രഖ്യാപനദിവസം പിന്നീട് പ്രഖ്യാപിക്കും.

രഹസ്യവിചാരണയായതിനാല്‍ കോടതി നടപടികള്‍ തുറന്നകോടതിയില്‍ വെളിപ്പെടുത്തുമ്പോള്‍ മാത്രമേ പുറത്തറിയിക്കാനാകൂ. പ്രതികളുടെ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കോടതിയില്‍ പ്രവേശനമുള്ളു. 37 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2013 ആഗസ്ത് മുതല്‍ എന്‍.ഐ.എ. കോടതിയില്‍ എല്ലാ ദിവസവും തുടര്‍ച്ചയായി രഹസ്യ വിചാരണ നടക്കുകയായിരുന്നു.

2010 ജൂലായ് നാലിനാണ്
ന്യൂമാന്‍ കോളജിലെ ബികോം സെമസ്റ്റര്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യമുള്‍പ്പെടുത്തിയെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ടിജെ
ജോസഫിനെ ആക്രമിച്ചത്. ഭീകരവാദ പ്രവര്‍ത്തനം, ഇതിനായി ആളുകളെ സംഘടിപ്പിക്കല്‍, ഗൂഢാലോചന, വധശ്രമം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കേസില്‍ 31 പ്രതികളാണ് ഉള്ളത്.

കേരളത്തെ നടുക്കിയ കൈവെട്ട് കേസിനേ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന റെയ്ഡുകളില്‍ പോപുലര്‍ ഫ്രണ്ടിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെവെട്ട് കേസുമായി ബന്ധപ്പെട്ട് 306 സാക്ഷികളെ ഇതിനകം പ്രോസിക്യൂഷന്‍ വിസ്തരിച്ചു. നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. അഡ്വ. അര്‍ജുന്‍ അമ്പലപ്പറ്റയാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍. വിവാദ ചോദ്യ പേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്നു ആക്രമിക്കപ്പെട്ട ജോസഫ്. ഇദ്ദേഹത്തിന്റെ വെട്ടിമാറ്റിയ കൈഅകള്‍ രണ്ടും ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :