‘വാപ്പച്ചി വരാൻ കാത്തിരിക്കുവാ, ഒന്ന് കെട്ടിപ്പിടിക്കണം’ - ഉപേക്ഷിച്ച് പോയ ബാപ്പയെ കാത്തിരിക്കുന്നുവെന്ന് ഹനാൻ

ഒരിക്കൽ വിളിച്ചതാ, പക്ഷേ അന്ന് വന്നില്ല- ഇത്രയൊക്കെ സഹിച്ചിട്ടും നിനക്കിതെങ്ങനെ കഴിയുന്നു ഹനാൻ?

അപർണ| Last Modified ചൊവ്വ, 31 ജൂലൈ 2018 (09:20 IST)
കേരളത്തിന്റെ അഭിമാന മുഖമായി മാറിയ പെണ്‍കുട്ടിയാണ് ഹാനാൻ. സുഖമില്ലാത്ത അമ്മ, ചെറുപ്പത്തിലേ തന്നെ ഉപേക്ഷിച്ച് പോയ പിതാവ് ഈ സാഹചര്യങ്ങൾക്കിടയിൽ നിന്നുമാണ് എന്ന പെൺകുട്ടി പൊരുതി തുടങ്ങിയത്.

അതിജീവനത്തിനായി അവൾ എന്തു തൊഴിലും ചെയ്യാൻ തയ്യാറായിരുന്നു. അതിന്റെ അവസാ‍നത്തെ മാർഗമായിരുന്നു നാം കണ്ട മീൻ‌വിൽപ്പന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഖമില്ലാത്ത അമ്മയേയും അനുജനേയും തന്നെയും ഉപേക്ഷിച്ചു പോയ ബാപ്പയെ ഇപ്പോഴും ഹനാൻ കാത്തിരിക്കുകയാണ്.

ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം., കെട്ടിപ്പിടിക്കണം. 'സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരി തരണമെന്നും, തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇത് അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ വാപ്പച്ചിയെ വിളിച്ചു. പക്ഷേ വന്നില്ല. - ഹനാൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :