ഹാദിയ കേസ് വീണ്ടും സുപ്രീം കോടതിയില്‍; വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി പരിശോധിക്കും

ന്യൂഡല്‍ഹി, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (09:01 IST)

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് മറികടന്ന് ജസ്റ്റീസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടമില്ലാതെ കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. 
 
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. തീവ്രവാദി നിലപാടുള്ള പലരുമായും ഷഫിൻ ജഹാനു ബന്ധമുണ്ടെന്നാരോപിച്ചും മറ്റും ഹാദിയയുടെ പിതാവ് ചില രേഖകൾ കോടതിക്കു നൽകിയിട്ടുണ്ട്. ഇതും കോടതി ഇന്നു പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

മേലധ്യക്ഷന്‍മാരും ആൾദൈവങ്ങളുമുള്ള ഒരു മതമാണ് ഇന്ന് കമ്മ്യൂണിസം; മുരളി ഗോപി

ഇന്നത്തെ കമ്മ്യൂണിസം ഒരു മതമാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ...

news

കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം; പുതിയ കെപിസിസിയുടെ ആദ്യ യോഗം ഇന്ന്

ഒടുവില്‍ പുതുക്കിയ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അംഗീകാരം. ...

news

പ്രവാസ ജീവിതം നിലയ്ക്കുന്നു; ഇന്ത്യക്കാർ കൂട്ടത്തോടെ തിരിച്ച് നാട്ടിലേക്ക് !

തൊഴിൽ അന്വേഷിച്ച് കടൽ കടക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. തൊഴിൽ ...

news

സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും അടിച്ചുപൊളിച്ച് ഷോപ്പിങ് നടത്താം !; രാത്രികാല കച്ചവടത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി

സംസ്ഥാനത്ത് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കാന്‍ സർക്കാരിന്റെ ...

Widgets Magazine