കോഴിക്കോട് വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ചു

കോഴിക്കോട്| Last Modified വെള്ളി, 10 ജൂലൈ 2015 (11:46 IST)
കോഴിക്കോട് പേരാമ്പ്രയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ചു. പേരാമ്പ്ര ഞാലിയത്ത് ഇളയചെട്ടിയാന്‍ വീട്ടീല്‍ ബാലന്‍ ശാന്തമ്മ ദമ്പതികളാണ് കൊല്ലപ്പെട്ടത്.

സംഭവ സമയത്ത് ദമ്പതികള്‍ ടിവി കാണുകയായിരുന്നു എന്നാണ് സൂചന.കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ വെച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

അക്രമികള്‍ കൊലപാതക ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുടുംബ വഴക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ സംഭവത്തിന് പിന്നില്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :