H3N2 in Kerala: എച്ച് 3 എന്‍ 2 വൈറസ് സാന്നിധ്യം കേരളത്തിലും, പനി ബാധിതരുടെ എണ്ണം കൂടുന്നു

എച്ച് 1 എന്‍ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ പോലെയുള്ള മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്

രേണുക വേണു| Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (09:53 IST)

H3N2 Virus: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. എച്ച് 3 എന്‍ 2 വൈറസ് സാന്നിധ്യവും കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പനി, ചുമ, ശ്വാസതടസം എന്നീ ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി വര്‍ധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ഏതാനും ജില്ലകളില്‍ ഇന്‍ഫ്‌ളുവന്‍സ എച്ച് 3 എന്‍ 2 സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ജില്ലകളിലാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വൈറസ് സാന്നിധ്യം നിലവിലെ സാഹചര്യത്തില്‍ വ്യാപകമല്ലെന്നാണ് ആരോഗ്യപകുപ്പിന്റെ വിലയിരുത്തല്‍.

എച്ച് 1 എന്‍ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഒസള്‍ട്ടാമിവിര്‍ പോലെയുള്ള മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ നിന്നുള്ള സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് എച്ച് 3 എന്‍ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :