ഗുരുവായൂരില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.47 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (10:04 IST)
ഗുരുവായൂരില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 6.47 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂര്‍ കിഴക്കേ നട ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള ചുമതല.

സ്ഥിരം ഭണ്ഡാരത്തില്‍ നിന്നും ലഭിക്കുന്നതിന് പുറമെ 1.98 ലക്ഷം രൂപ ഇ-ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു. കൂടാതെ 3.346 കിലോ 100 മില്ലിഗ്രാം സ്വര്‍ണവും 21.530 കിലോ വെള്ളിയും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :