അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് 38പവന്‍ തൂക്കമുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കാനൊരുങ്ങി ഭക്തന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (16:23 IST)
അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് 38പവന്‍ തൂക്കമുള്ള സ്വര്‍ണകിരീടം സമര്‍പ്പിക്കാനൊരുങ്ങി ഭക്തന്‍. തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ.വി.രാജേഷ് ആചാരിയാണ് കിരീടം സമര്‍പ്പിക്കുന്നത്. കോയമ്പത്തൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാജേഷ്.

അഞ്ചു മാസം മുന്‍പാണ് കിരീട നിര്‍മ്മാണത്തിന്റെ പണികള്‍ ആരംഭിച്ചത്. മുത്തുകളോ കല്ലുകളോ കിരീടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ചൊവ്വാഴ്ച വൈകിട്ട് ഗുരുവായൂരിലെത്തി തന്ത്രിക്ക് കിരീടം കൈമാറാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :