കെഎസ്ആർടി‌സി ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2021 (20:26 IST)
കെഎസ്ആർടി‌സിയിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് അനുവദിച്ചത്.

അതേസമയം ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങൾ സ്വീകരിച്ചുതുടങ്ങി. ഇതുകൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തില്‍ ഏജന്റുമാരെ ചുമതലപ്പെടുത്താനും തീരുമാനമായി.

കോവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജന്‍സികള്‍ പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :