ബിജെപി - ആര്‍എസ്എസ് അഴിഞ്ഞാട്ടം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

ബിജെപി - ആര്‍എസ്എസ് അഴിഞ്ഞാട്ടം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

  p sathasivam , BJP , RSS , pinaray vijyan , Sabarimala protest , പിണറായി വിജയന്‍ , ബിജെപി , വിരാട് കോഹ്‌ലി , ഹര്‍ത്താല്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 3 ജനുവരി 2019 (19:30 IST)
ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപകമായ അക്രമം നടന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ ക്രമസമാധനനില സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ തേടിയിരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണമാണ് നടന്നത്. 100 ഓളം കെഎസ്ആര്‍ടിസി ബസുകളാണ് ബിജെപി - ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും വ്യാപക അക്രമമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :