കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (16:36 IST)
കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുന്നത്. ഇന്ന് വൈകുന്നേരം എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ ഇന്ന് രാവിലെ മടങ്ങി. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി ആയതിനാലാണ് സ്വീകരണ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയത് എന്നാണ് വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :