ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (15:03 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രി യും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നത്. അതേസമയം വിരുന്നില്‍ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.

രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്. സര്‍ക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സഹകരിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :