കോട്ടയം|
Last Modified ഞായര്‍, 8 ജൂണ്‍ 2014 (15:50 IST)
സാധാരണക്കാരില്‍ നിന്ന് കൊള്ളപ്പലിശ വാങ്ങുകയും അവരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന ബ്ലേഡ് മാഫിയയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നു മന്ത്രി കെ എം മാണി. ബ്ലേഡ് മാഫിയയ്ക്ക് എതിരെ ആഭ്യന്തരവകുപ്പ് കൈകൊള്ളുന്ന നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍വാഡികളായ കുബേരന്മാര് വന്നു കേരളം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഓള് കേരള അസോസിയേഷന് ഓഫ് ചിറ്റ്ഫണ്ട്സ് സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും.