വൃദ്ധയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു

Last Modified ബുധന്‍, 28 മെയ് 2014 (16:08 IST)

വെഞ്ഞാറമൂടിനടുത്ത് വൃദ്ധയായ സ്ത്രീയെ കെട്ടിയിട്ട് അഞ്ചര പവന്‍റെ ആഭരണങ്ങള്‍ കവര്‍ന്നു. വെഞ്ഞാറമൂട് ആലിയാട് വാഴവിള വീട്ടില്‍ ഭാരതി (69)യുടെ ആഭരണങ്ങളാണ്‌ അക്രമികള്‍ കവര്‍ന്നത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഭാരതിയുടെ വീടിന്‍റെ പിറകുവശത്തെ വാതിലിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്ന അക്രമികള്‍ ഭാരതിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയാണ്‌ രണ്ട് പവന്‍ വരുന്ന മാലയും ഓരോ പവന്‍ വീതം വരുന്ന രണ്ട് വളകളും അര പവന്‍റെ മോതിരവും ഊരിവാങ്ങി കടന്നു കളഞ്ഞത്.

സംഭവത്തെ കുറിച്ച് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അറിയാന്‍ കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :