തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ബുധന്‍, 8 ജൂലൈ 2020 (16:15 IST)
സകലയിടത്തും അരിച്ചുപെറുക്കിയിട്ടും സ്വപ്‌നയുടെ ഒരു തുമ്പുപോലും അന്വേഷണ സംഘത്തിന് കിട്ടിയില്ല. സ്വപ്‌ന സ്ഥലം വിട്ടെന്നും തമിഴ്‌നാട്ടിലേക്ക് കടന്നെന്നുമെക്കെ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് തലസ്ഥാനത്തുതന്നെ ഉണ്ടെന്നും ശിവഗിരി ആശ്രമത്തില്‍ ഉണ്ടെന്നും പ്രചരിച്ചത്. ഇതേതുടര്‍ന്ന് അന്വേഷണ സംഘം ശിവഗിരിയില്‍ പരിശോധന നടത്തി. എന്നാല്‍ അവിടെ നിന്നും ഒരുവിവരവും ലഭിച്ചില്ല. സ്വപ്‌ന മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് തലസ്ഥാനത്തുതന്നെ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇതേതുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായി.
നേരത്തേ സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിയായ അഭിഭാഷകനുമായി ചേര്‍ന്ന് സ്വപ്‌ന ജാമ്യമെടുക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്നയെ കിട്ടിയാല്‍ മാത്രമേ സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്ന് അറിയാന്‍ കഴിയു.