സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 ഏപ്രില്‍ 2025 (15:33 IST)
സ്വര്‍ണ്ണവിലയില്‍ ഇന്നുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്. 2160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധമാണ്.
അതേസമയം അന്താരാഷ്ട്ര സ്വര്‍ണ വില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികം വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസവും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. പവന് 520 രൂപയാണ് ഇന്നലെ കൂടിയത്. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത് 2680 രൂപയാണ്. കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി സ്വര്‍ണാ വില കുറഞ്ഞതിനുശേഷമാണ് ഇന്നലെ വീണ്ടും സ്വര്‍ണ്ണവില ഉയര്‍ന്നത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 8560 രൂപയാണ്. സ്വര്‍ണ്ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത
സ്വര്‍ണ്ണ വ്യാപാരികള്‍ വലിയ നഷ്ടത്തിലേക്ക് വീണിരിക്കുകയാണ്.