സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 20 ഫെബ്രുവരി 2025 (13:40 IST)
ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം. ഇന്ന് പവന് 250 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണ വില 64560 രൂപയായി. അതേസമയം ഒരു ഗ്രാമിന് 8070 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 108 രൂപയാണ്. സ്വര്‍ണ്ണത്തിന്റെ വില ഉയരാന്‍ പ്രധാന കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയങ്ങളാണ്.
അന്താരാഷ്ട്ര സ്വര്‍ണ വില 2970 ഡോളര്‍ മറികടന്ന് വരും ദിവസങ്ങളില്‍ 3000 ഡോളര്‍ കടക്കാനാണ് സാധ്യതയെന്ന് പറയുന്നു. അതേസമയം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണ്ണം വാങ്ങിയാല്‍ പോലും പവന് 70000 മുകളില്‍ നല്‍കണം. സ്വര്‍ണത്തിന് വില വര്‍ധിച്ചത്. വിവാഹ വിപണിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.