വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 56480!

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (15:02 IST)
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 56480 രൂപയാണ് വില. ഇന്ന് വര്‍ധിച്ചത് 480 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7060 ആയി. മൂന്നാഴ്ചക്കിടെ സ്വര്‍ണത്തിന് കൂടിയത് 3,100 രൂപയിലേറെയാണ്. അന്തരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് വില കൂടാന്‍ കാരണം.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധന രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,000 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :