സ്വര്‍ണവിലയ്ക്ക് വിശ്രമം; വെള്ളിവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (15:22 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച സ്വര്‍ണവില 200 രൂപ കുറഞ്ഞിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്.

അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ ഇടിവാണ് വെള്ളിയുടെ വിലയിലും ഉണ്ടായത്. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :