സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (14:01 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് 45,720 രൂപയായിട്ടുണ്ട്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,715 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന രാജ്യാന്തര സ്വര്‍ണവില പിന്നീട് കുറഞ്ഞതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.

ഈ മാസം നാലിന് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു. വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. വെള്ളി വില ഗ്രാമിന് രണ്ടുരൂപ താഴ്ന്ന് 78 രൂപയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :