സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 മെയ് 2023 (16:34 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് വിപണി വില 45,280 രൂപയായി.
ഗ്രാമിന് ഇന്ന് 10 രൂപയാണ് കൂടിയത്. വിപണിയില്‍ ഒരു ഗ്രാമിന് വില 5660 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ ഉയര്‍ന്നു. വിപണി വില 4700 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :