സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 19 മാര്‍ച്ച് 2022 (16:21 IST)
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ് ഈ ഒരു മാസത്തെ ഇതുവരെയുള്ള കണക്കുകള്‍ കാണിക്കുന്നത്. കൂടിയും കുറഞ്ഞും ഇരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37840 രൂപയും ഗ്രാമിന് 4730 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് പവന് 37360രൂപയും ഗ്രാമിന് 4670 രൂപയുമായിരുന്നു. ഏറ്റവും കൂടിയ നിരക്ക് 40560 രൂപയുമായിരുന്നു. മാര്‍ച്ച് 1 നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏറ്റവും കൂടിയ നിരക്ക് മാര്‍ച്ച് 9 നു മായിരുന്നു.