സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (11:21 IST)
സംസ്ഥാനത്ത് സ്വര്‍ണവില
തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34960 രൂപ വിലയായി. ഗ്രാമിന് 10രൂപ കൂടി 4370 രൂപയായി. ഇന്നലെ പവന് 200 രൂപയാണ് കൂടിയിരുന്നത്.
തിങ്കളാഴ്ച പവന് 400രൂപ കൂറഞ്ഞിരുന്നു. ഈ മാസം പൊതുവേ സ്വര്‍ണത്തിന് ഇടിവായിരുന്നു. രാജ്യന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.