'വല്ലാത്തൊരു പോക്ക് തന്നെ'; സ്വര്‍ണവില 52,000 കടന്നു

ഏപ്രില്‍ നാലിന് സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു

രേണുക വേണു| Last Modified ശനി, 6 ഏപ്രില്‍ 2024 (10:45 IST)

റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. 960 രൂപ കൂടി വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,280 ആയി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഒരു ഗ്രാമിന് 6,535 രൂപയാണ് ഇന്നത്തെ മാര്‍ക്കറ്റ് വില. ഒന്‍പത് ദിവസത്തിനിടെ ഗ്രാമിന് 2,920 രൂപയാണ് വര്‍ധിച്ചത്.

ഏപ്രില്‍ നാലിന് സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. പവന് 400 രൂപ കൂടി 51,680 രൂപയായിരുന്നു. ഇതിനെയും മറികടന്ന് സ്വര്‍ണവില 52,000 ത്തിലേക്ക് എത്തി. ഏപ്രില്‍ മൂന്നിന് പവന് 600 രൂപ വര്‍ധിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :