രേണുക വേണു|
Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (12:12 IST)
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 51,000 കടന്നു. ഒരു പവന് സ്വര്‍ണത്തിനു ഇന്നത്തെ വില 51,280 രൂപയാണ്.
ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 ലേക്ക് എത്തി. കഴിഞ്ഞ മാസം 29 നാണ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് സ്വര്‍ണവില 51,000 കടന്നു.