തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണവേട്ട; 3.2 കിലോ സ്വര്‍ണ്ണം പിടിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ സിംഗപൂരില്‍ നിന്ന് എത്തിയ വിമാനത്തിലെ 14 യാത്രക്കാരില്‍ നിന്നായി 3.2 കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികാരികള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:28 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ സിംഗപൂരില്‍ നിന്ന് എത്തിയ വിമാനത്തിലെ 14 യാത്രക്കാരില്‍ നിന്നായി 3.2 കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികാരികള്‍ പിടിച്ചെടുത്തു.

ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. സ്വര്‍ണ്ണ ബിസ്കറ്റ് കഷണങ്ങളാക്കി ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ തിരുവനന്തപുരത്തു വന്നിറങ്ങിയത്.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടിയോളം രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ അധികാരികള്‍ അറിയിച്ചു.

സിംഗപൂരില്‍ നിന്നുള്ള മലിന്‍ഡോ എക്സ്പ്രസ് വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. ഒരുമിച്ചായിരുന്നു വിമാനത്തില്‍ വന്നെത്തിയതെങ്കിലും ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു ഇവര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :