സ്വര്‍ണ്ണവ്യാപാരിയെ തടഞ്ഞുനിര്‍ത്തി ഒന്നരക്കോടി തട്ടിയെടുത്തു: രണ്ടു പേര്‍ പിടിയില്‍

എ.കെ.ജെ.അയ്യര്‍| Last Modified വെള്ളി, 9 ജൂണ്‍ 2023 (16:09 IST)

ഇടുക്കി: സ്വര്‍ണ്ണവ്യാപാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേരെ പോലീസ് സാഹസികമായി പിടികൂടി. ചാലക്കുടി സ്വദേശികളായ നെല്ലിശേരി ഫെബിന്‍ സാജു (26), എഡ്വിന്‍ തോമസ് (26) എന്നിവരാണ് പോലീസ് പിടിയിലായത്.

തിരുനെല്‍വേലിയില്‍ വച്ചാണ് അക്രമായി സംഘം തിരുനെല്‍വേലി സ്വദേശിയായ ജൂവലറി ഉടമ സുശാന്തിനെ (46) തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പണം തട്ടിയെടുത്ത ശേഷം കടന്നുകളഞ്ഞത്. സുശാന്ത് രണ്ടു ജീവനക്കാരുമായി സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള പണവുമായി നെയ്യാറ്റിന്‍കരയിലേക്ക് കാറില്‍ പോകുന്നതിനിടെ ആയിരുന്നു സംഘം ആക്രമിച്ചത്.

അക്രമി സംഘം നാങ്കുനേരി റയില്‍വേ മേല്‍പ്പാലത്തില്‍ വച്ച് കാര്‍ തടഞ്ഞ ശേഷം സുശാന്തിന്റെ മുഖത്ത് മുളകുപൊടി വിതറി പണം തട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ സമയത്ത് എതിര്‍ ഭാഗത്തു നിന്ന് ബസ് വന്നതോടെ ഇവര്‍ സുശാന്തിന്റെ കാറില്‍ കയറി പോവുകയും ഇടയ്ക്ക് സുശാന്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പണം തട്ടിയെടുത്ത് ശേഷം വഴിയില്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഈ കാര്‍ നെടുങ്കുളത്ത് ഉപേക്ഷിക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :