സുധീരന്‍ മദ്യപാനി ആയിരുന്നെന്ന് ഗോകുലം ഗോപാലന്‍

കോഴിക്കോട്| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (18:32 IST)
സുധീരന്‍ മദ്യപാനി ആയിരുന്നെന്ന് ഗോകുലം ഗോപാലന്‍. സ്റ്റേജില്‍ ഇരുത്തി തന്നെ അപമാനിച്ചത് അറിവുകേട് കൊണ്ടാണെന്നും താന്‍ മദ്യമുതലാളിയല്ലെന്നും ഗോപാലന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലന്‍. അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനത്തിനിടെ ശ്രീനാരായണ ധര്‍മ്മ സംഘം നേതാവായ ഗോകുലം ഗോപാലനെ അദ്ദേഹമിരുന്ന അതേ വേദിയില്‍ വച്ച് കെപിസിസി പ്രസിഡന്റ് വി‌എം സുധീരന്‍ വിമര്‍ശിച്ചിരുന്നു.


ഗോപാലനെപ്പോലുള്ള മദ്യമുതലാളിയുടെ കൂടെ വേദി പങ്കിടാന്‍ ബുദ്ധിമുട്ടാണെന്നും ജനങ്ങളോട് താന്‍ ഇതിന് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ സുധീരന്‍ ശ്രീനാരായണ പ്രസ്ഥാനവുമായി നടക്കുന്ന ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യകച്ചവടം ഉപേക്ഷിക്കണമെന്ന് വേദിയില്‍ വച്ച് ആവശ്യപ്പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :