കൂരാച്ചുണ്ട്|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (16:35 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആനപാപ്പാന് അറസ്റ്റില്‍. കൊട്ടാരക്കര എളമാട് സ്വദേശി ചരുവിള പുത്തന്‍ വീട്ടില്‍ ഗിരീഷ് എന്ന 28 കാരനാണ് പൊലീസ് വലയിലായത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ആനകളെ നോക്കുന്ന പണി ചെയ്തിരുന്ന പ്രതി ബാലികയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ഇയാളെ ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തു നിന്നാണു പിടികൂടിയത്.
പെരാമ്പ്ര പൊലീസാണു കേസ് അന്വേഷിച്ചത്. കുരാച്ചുണ്ട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജി അഗസ്റ്റിന്, രാജ ഗോപാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.