ശ്രീനു എസ്|
Last Updated:
ചൊവ്വ, 22 ജൂണ്‍ 2021 (11:20 IST)
വിഴിഞ്ഞത്ത് 24കാരി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അര്‍ച്ചനയെ മരിച്ചതായി കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പൊലീസിനെ കണ്ട് ഓടി ഒളിക്കാന്‍ ശ്രമിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇന്നലെയാണ് അര്‍ച്ചനയെ സുരേഷ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നത്. ഇയാളുടെ കൈയില്‍ ഒരു കുപ്പി ഡീസല്‍ ഉണ്ടായിരുന്നു.