കുശലം മുതൽ അശ്ലീലം വരെ..; പെൺകുട്ടിയുടെ ഫോൺവിളിയിൽ വലഞ്ഞ് ഫയർഫോഴ്സ്, പൊലീസിന് പരാതി

ദിവസേന നൂറിലേറെ തവണയാണ് പെൺകുട്ടി അഗ്നിശമനസേനയുടെ നമ്പറിൽ വിളിക്കുന്നത്.

Last Modified ശനി, 4 മെയ് 2019 (08:15 IST)
ഒരു പെൺകുട്ടിയുടെ ഫോൺവിളിയിൽ വലയുകയാണ് അഗ്നിശമനസേന. കൊടുങ്ങല്ലൂരിൽ നിന്നാണ് പെൺകുട്ടിയുടെ ഫോൺവിളി എത്തുന്നത്. ദിവസേന നൂറിലേറെ തവണയാണ് പെൺകുട്ടി അഗ്നിശമനസേനയുടെ നമ്പറിൽ വിളിക്കുന്നത്. വെറുതെ കുശലം പറയുക, അശ്ലീലം പറയുക ഇവയൊക്കയാണ് കുട്ടിയുടെ നേരമ്പോക്ക്.

ഒടുവിൽ ഫോൺവിളി കൊണ്ട് പൊറുതിമുട്ടിയ പെൺകുട്ടിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ശല്യക്കാരിയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അഗ്നിരക്ഷാസേനയുടെ ഓഫീസിലെത്തിച്ച് ജോലിയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി കൊടുത്ത് കൗൺസിലിങ് നൽകണമെന്നും ജില്ലാ ഫയർസ്റ്റേഷൻ ഓഫീസർ ആവശ്യപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :