തുലാവർഷത്തിൽ ലഭിക്കേണ്ട 84 ശതമാനം മഴ ഒക്ടോബർ മാസത്തിൽ മാത്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (22:11 IST)
തുലാവർഷത്തിൽ കേരളത്തിൽ പ്രവചിക്കപ്പെട്ട മഴയുടെ 84 ശതമാനം തുലാവർഷം ഇപ്പോൾ തന്നെ ലഭിച്ചതായി റിപ്പോർട്ട്.ഒക്ടോബര്‍ ഒന്നു മുതല്‍ പതിനേഴുവരെയുള്ള കണക്കാണ് ഇത്. 492 മില്ലി മീറ്റർ മഴയാണ് തുലാവർഷത്തിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിൽ 412.2 മില്ലി മീറ്റർ ആണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഒക്‌ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് 492 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ
തുലാവർഷ മഴയായാണ് കണക്കാക്കുക. കാസർകോട് ജില്ലയിൽ ഒക്‌ടോബർ 13ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു.

കണ്ണൂർ ജില്ലയിൽ ഡിസംബർ 31 വരെ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു ഒക്ടോബർ 17 വരെ 441 മില്ലി മീറ്റര്‍ ലഭിച്ചു, കോഴിക്കോട് ജില്ലയിൽ 450 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 515 മില്ലിമീറ്റര്‍ ലഭിച്ചു കഴിഞ്ഞു.

പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയുടെ 97% ലഭിച്ചുകഴിഞ്ഞപ്പോൾ പാലക്കാട് ഇത് 90 ശതമാനവും മലപ്പുറത്ത് 86 ശതമാനവും ലഭിച്ചു. കേരളത്തിൽ ബുധനാഴ്ച ഒക്ടോബർ 20 മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :