ആരോപണങ്ങള്‍ ആനന്ദ ബോസുതന്നെ വിശദീകരിക്കട്ടെയെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 2 മെയ് 2014 (11:26 IST)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ധന ശേഖരം രാജകുടുംബത്തിന്റെ അനുമതിയോടെ കടത്തിയന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധ സമിതി മുന്‍ അംഗം സിവി ആനന്ദബോസ് തന്നെ വിശദീകരിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ആവശ്യപ്പെട്ടു.

നൂറു വര്‍ഷം മുന്പു നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്നായിരുന്നു ആനന്ദബോസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചെയ്യാത്ത കുറ്റങ്ങളുടെ
പേരിലാണു പലയിടങ്ങളിള്‍ നിന്നും ആരോപണം ഉണ്ടാവുന്നതെന്നും തങ്ങളുടെ
ദു:ഖം
ശ്രീപദ്മനാഭനു മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേസ് കോടതിയിലായതിനാല്‍ പലതും തുറന്നു പറയുന്നതിന് പരിമിതിയുണ്ടെന്നും എന്നാല്‍ അവസരം ലഭിച്ചാല്‍ എല്ലാം തുറന്നു പറയുമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :