പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 മെയ് 2023 (10:53 IST)
വേതനവര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികള്‍ ഈ മാസം 14,15 തിയ്യതികളില്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് പിന്‍വലിച്ചു. അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ.ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന തൊഴിലാളികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനിപ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം.

തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനും തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം
കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ
പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാര്‍ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :