പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

കൊച്ചി| Last Modified ശനി, 11 ജൂലൈ 2015 (12:34 IST)
കൊച്ചിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഇടപ്പള്ളി പ്രശാന്ത് നഗറിലെ ഫ്‌ളാറ്റിലാണ് സംഭവം. വേണി ഷിബു, മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗനം. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട്
ഫ്‌ളാറ്റിലുള്ളവര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ശരീരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :