സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പന: അഞ്ച് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (16:10 IST)
തിരുവനന്തപുരം: സ്‌കൂൾ പരിസരങ്ങളിൽ കുട്ടികളെ ലക്ഷ്യമിട്ടു കഞ്ചാവ് വിൽപ്പന നടത്തുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോൺ ബോസ്‌കോ ലെയിൻ സ്വദേശി സ്റ്റീഫൻ (20), കൊച്ചുതോപ്പ് സ്വദേശി ക്ലിന്റൺ (21), വലിയതുറ സ്വദേശി കെവിൻ (18), വലിയതുറ സ്വദേശി സൂരജ് (19), വലിയതുറ സ്വദേശി എബിൻ ജോർജ്ജ് (23) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.

കെവിൻ ഒഴികെയുള്ള മറ്റുള്ളവർക്കെതിരെ വലിയതുറ സ്റ്റേഷനിൽ അടിപിടി, പൊലീസിന് നേരെ അക്രമം തുടങ്ങി നിരവധി കേസുകളുണ്ട്. നഗരത്തിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :