സഹോദരിയുടെ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനു തടവുശിക്ഷയും പിഴയും

എ കെ ജെ അയ്യര്‍| Last Modified ശനി, 24 ഓഗസ്റ്റ് 2024 (21:24 IST)
തിരുവനന്തപുരം: സഹോദരിയുടെ വീട്ടിൽ കഞ്ചാവ് ചെടി കൃഷി ചെയ്ത കേസില്‍ പ്രതിക്ക് കോടതി ഒന്നേകാല്‍ വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാതിരുന്നാല്‍ 3 മാസം അധിക കഠിന തടവും അനുഭവിക്കണം.


നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി ബിനീഷിനെയാണു തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. സഹോദരിയുടെ വസ്തുവില്‍ 13 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി പരിപാലിച്ച കേസിലാണു ശിക്ഷ.


2016 ഒക്ടോബര്‍ 12നാണു സംഭവം.നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ പരിശോധനയിലാണ് വിവരം ലഭിച്ചത്. ഇതനുസരിച്ചു നടത്തിയ പരിശോധനയിലാണ് ബിനീഷ് കുടുങ്ങിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :