15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (21:53 IST)
എറണാകുളം : പതിനഞ്ചു കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസിൻ്റെ പിടിയിലായി. ബാങ്കോക്കിൽ നിന്നും
കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ ഉസ്‌മാനാണ് പിടിയിലായത്.

തായ് എയ‍ർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാളുടെ ബാഗിനകത്ത് നിന്ന് മൂന്നര കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെത്തിയത്.
വിവിധ ഭക്ഷണ പൊതികൾ സൂക്ഷിച്ചിരുന്ന ബാഗിൽ ഏറ്റവും അടിയിലായാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെട്ട പൊതികൾ സൂക്ഷിച്ചിരുന്നത്.

13 കിലോയോളം വരുന്ന ഹൈബ്രിഡ് കഞ്ചാവ് രണ്ട് പൊതികളിലായാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇതിന് മുകളിലായി വേറെ ഭക്ഷണ സാധനങ്ങളുടെ പൊതികളും ഉണ്ടായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിൻ്റെ പരിശോധന. ഇതിനു മുമ്പും ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയവർ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിൻ്റെ പിടിയിലായിട്ടുണ്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :