തിരുവനന്തപുരം|
എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (07:55 IST)
ആറ്റിങ്ങല്‍ ആലംകോടിനടുത്തു അടഞ്ഞു കിടന്ന വീട്ടിലും ഹോട്ടലിലുമായി നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. കീഴാറ്റിങ്ങല്‍ സ്വദേശികളായ മൂന്നു പേരെ ഇതിനൊപ്പം പിടികൂടിയതായി എക്‌സൈസ് വെളിപ്പെടുത്തി.
ദേശീയ പാതയോരത്തായി പ്രവര്‍ത്തനം നിലച്ച അവിക്‌സ് സൊസൈറ്റിയുടെ ഒരു ഭാഗം വാടകയ്ക്കെടുത്തു ഹോട്ടല്‍ നടത്തിയിരുന്ന സ്ഥലത്തു നിന്നാണ്
കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനുള്ള ഉപകരണം, നോട്ടെണ്ണുന്ന മെഷീന്‍ , ഒരു കാര്‍, ഒരു ലോറി എന്നിവയും കസ്റ്റഡിയിലെടുത്തു.
പിടിയിലായ അര്‍ജ്ജുന്‍ എന്നയാളുടെ വീട്ടിലും കഞ്ചാവ് സൂക്ഷിച്ചിരുന്നു. സവാള വ്യാപാരത്തിന്റെ മറവിലായിരുന്നു കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇവിടെ എത്തിച്ചിരുന്നത്. ആറ്റിങ്ങല്‍ സി.ഐ. എസ്.അജിദാസ്, വര്‍ക്കല സി.ഐ. നൗഷാദ്, കിളിമാനൂര്‍ എസ്.ഐ. മനോജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.