തിരുവനന്തപുരം|
Last Modified വെള്ളി, 5 ജൂണ്‍ 2015 (16:28 IST)
അന്തരിച്ച സിനിമാനടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഗണേശ് കുമാറിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. എസ്.പി.രാജ്പാല് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ശ്രീവിദ്യയുടെ സഹോദരന് ശങ്കര്‍രാമന്‍ ശ്രീവിദ്യയുടെ സ്വത്ത് കൈകാര്യം ചെയ്തതിനെ കുറിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണു ഈ നടപടി.
ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഗണേശന് കൈവശം വച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്.
ശ്രീവിദ്യയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഗണേശനു നല്കി എന്നു പറയുന്ന വില്‍പ്പത്രം തന്നെ കൃത്രിമമായി തയ്യാറാക്കിയതാണോ എന്നും അതിനാല്‍ അതിന്റെ ആധികാരികത പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.