സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (12:18 IST)
സംസ്ഥാനത്ത് കനത്ത വേനലാണ്. ഒപ്പം പഴങ്ങള്‍ക്കും ചൂടുപിടിക്കുന്നു. കഴിഞ്ഞ സീസണില്‍ 15-18 രൂപയുണ്ടായിരുന്ന തണ്ണിമത്തന്‍ ഇത്തവണ 20-25 രൂപയായി. ഓറഞ്ചിന് നൂറുരൂപയും ആപ്പിളിന് 200 രൂപയുമായി. പൈനാപ്പിളിനും വില വര്‍ധിച്ചു. ജ്യൂസിനായി കടകളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന മുസമ്ബിക്ക് 80-100 രൂപ വരെയും മാതള നാരങ്ങക്ക് കിലോ 120 -140 രൂപയുമാണ് വിപണി വില. കഴിഞ്ഞ മാസം വരെ 80 -100 രൂപയുണ്ടായിരുന്ന നാരങ്ങക്ക് ഇപ്പോള്‍ 180 രൂപയാണ്. വില ഇനിയും ഉയരും.
കറുത്ത മുന്തിരിക്ക് 100 രൂപ വരെ വിലയാണെങ്കില്‍ തമിഴ്നാട്ടില്‍ നിന്നും വന്‍തോതിലത്തുന്ന സീഡ്ലെസ് മുന്തിരിക്ക് വിപണിയില്‍ അല്‍പ്പം വില കുറവുണ്ടെന്നാണ് ആശ്വാസം.