കോട്ടയം|
Rijisha M.|
Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (07:36 IST)
കന്യാസ്‌ത്രീയുടെ പരാതിയെത്തുടർന്ന് അറസ്‌റ്റിലായ ഫ്രാങ്കോ മുളയ്‌ക്കലിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പാലാ കോടതി അനുവദിച്ച കസ്‌റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്നത് സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്‌ക്കൽ ജാമ്യം തേടി ജില്ലാ കോടതിയേയോ ഹൈക്കോടാതിയേയോ സമീപിക്കും.
അതേസമയം, കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയേക്കും. പരിശോധനയ്‌ക്കുള്ള അപേക്ഷയെ ബിഷപ്പ് എതിർത്താൽ അത് മറ്റ് തെളിവാക്കാനും സാധ്യതയുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെയുള്ളവർ കഴിയുന്ന നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെത്തിച്ച് ഫ്രാങ്കോ മുളയ്‌ക്കലിനെ തെളിവെടുത്തു.
പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇരുപതാം നമ്പർ മുറിയിൽ മാത്രമായിരുന്നു 50 മിനിറ്റോളം നീണ്ട തെളിവെടുപ്പ് നടന്നത്. എന്നാൽ, മഠത്തിൽ താമസിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫ്രാങ്കോ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വൻ സുരക്ഷാ സംവിധാനത്തോടെയാണ് ഫ്രാങ്കോ മുളയ്‌ക്കലിനെ മഠത്തിൽ തെളിവെടുപ്പിനായെത്തിച്ചത്.