മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ നാട്ടുകാർ തയ്യാറായില്ല, ചോദിച്ചത് അന്യായകൂലി; യൂണിഫോം അഴിച്ച് കനാലിലിറങ്ങി സി ഐ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (09:24 IST)
കനാലിൽ കണ്ടെത്തിയ വൃദ്ധന്റെ മൃതദേഹം പുറത്തെടുക്കാൻ കരാർ തൊഴിലാളി അന്യായകൂലി ചോദിച്ചതോടെ യൂണിഫോം അഴിച്ച് വെച്ച് കനാലിലിറങ്ങി മൃതദേഹം പുറത്തെടുത്ത് സി ഐ. പത്തനാപുരം കെഐപി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപമാണ് സംഭവം.

ഇന്നലെ വൈകിട്ടോടെയായിരുന്നു കനാലിൽ അഞ്ജാത മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് കനാൽ വൃത്തിയാക്കുന്ന കരാറുകാരനോട് ചോദിച്ചപ്പോൾ 2,000 രൂപയാണ് കൂലിയെന്നാണ് അയാൾ നൽകിയ മറുപടി. ഇതോടെ നാട്ടുകാരുടെ സഹായം തേടിയെങ്കിലും പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ആരും തയ്യാറായില്ല.

ഇതോടെയാണ് സി ഐ അൻ‌വർ മെനക്കെട്ട് മൃതദേഹം കരയ്ക്കെത്തിക്കാൻ ഇറങ്ങിത്തിരിച്ചത്. പത്തനാപുരം സി ഐ എം അന്‍വര്‍ യൂണിഫോം അഴിച്ചുവെച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. മൃതദേഹം മാങ്കോട് തേന്‍കടിച്ചാല്‍ സ്വദേശി ദിവാകരന്റേതാണെന്ന് (79) തിരിച്ചറിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :